മഹാരാഷ്ട്രയിൽ അതിനാടകീയ നീക്കത്തിനൊടുവിൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി-എൻസിപി സഖ്യമാണ് സർക്കാർ രൂപീകരിച്ചത്.ശിവസേനാ തലവൻ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി, ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം ഇന്ന് സർക്കാർ രൂപീകരണം നടത്തുമെന്ന വാർത്തകൾക്കു പിന്നാലെയാണ് ശനിയാഴ്ച രാവിലെ എട്ട് മണിക്ക് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. എൻസിപിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
Comments