പന്തീരാങ്കാവില്‍ മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അന്റൈയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം പുരോഗമിക്കുന്നതിനാൽ ജാമ്യം നൽകാനാവില്ലെന്ന് കോടതി പറഞ്ഞു. ഈ മാസം 30വരെയാണ് റിമാൻഡിലാണ് ഇരുവരും. ഇവരുടെ കൈയ്യിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ ഗൗരവ സ്വഭാവമുള്ളതാണ്. ഇതിനെ നിസാരമായി കാണാനാവില്ല. ഇത് പുറമെക്കാർക്ക് ലഭിക്കില്ല. മാവോയിസ്റ്റ് പാർടിയുടെ സംഘടനാരൂപം, പ്രവർത്തന രീതി എന്നിവ സംബന്ധിച്ചവയാണ് ഇവ. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാവുന്ന ബാനറുകൾ കണ്ടെത്തി. അടുത്തിടെയുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട ഈ സാമഗ്രികൾ പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നുവെന്നാണ് പൊലിസ് പറയുന്നതെന്നും കോടതി പറഞ്ഞു.
Comments