രാജ്യത്ത് കൈക്കൂലി കുറഞ്ഞ സംസ്ഥാനങ്ങളിൽ കേരളം ഒന്നാംസ്ഥാനത്ത്. ലോക്കൽ സർക്കിൾസ്, ട്രാൻസ്പരൻസി ഇന്റർനാഷണൽ ഇന്ത്യ എന്നീ സംഘടനകളുടെ ‘ഇന്ത്യ കറപ്ഷൻ സർവേ–- 2019’ റിപ്പോർട്ടിലാണ് ഈ കണ്ടെത്തല്‍. രാജസ്ഥാനാണ് കൈക്കൂലിയില്‍ മുന്നില്‍. രാജ്യത്താകെ 51 ശതമാനം പേര്‍ക്ക് കൈക്കൂലി നൽകേണ്ടിവന്നു. അഴിമതി തടയാൻ ശക്തമായ സംവിധാനമില്ലെന്നും കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് തടയാനായിട്ടില്ലെന്നും സർവേ ചൂണ്ടിക്കാട്ടി.
Comments