You are Here : Home / News Plus

ബരിമല സുവര്‍ണാവസരമാണ് എന്ന പ്രയോഗം തെറ്റായിരുന്നില്ലെന്ന് മിസോറാം ഗവര്‍ണര്‍

Text Size  

Story Dated: Sunday, December 01, 2019 09:39 hrs UTC

 കഴിഞ്ഞ മണ്ഡലകാലത്തെ ശബരിമല സുവര്‍ണാവസരമാണ് എന്ന പ്രയോഗം തെറ്റായിരുന്നില്ലെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. ഒരു സംഘടനയുടെ ആഭ്യന്തര യോഗത്തില്‍ ഒരു രാഷ്ട്രീയ നേതാവിന് അങ്ങനെ പറയാന്‍ അവകാശമില്ലേയെന്ന് ശ്രീധരന്‍ പിളള ചോദിച്ചു.

ഗവര്‍ണറായി ചുമതലയേറ്റ ശേഷം കോഴിക്കോട് പൗരാവലി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തകരോട് ഗാന്ധിയന്‍ മാതൃകയിലുള്ള സമാധാനപരമായ സമരം നടത്തണം എന്നാണ് ആഹ്വാനം ചെയ്തത്. എന്നാല്‍, ഗാന്ധിയന്‍ മാതൃകയിലുള്ള സമാധാനപരമായ സമരം എന്ന പ്രയോഗം അടര്‍ത്തി മാറ്റി സുര്‍ണാവസരം മാത്രം പ്രചരിപ്പിച്ചു.

അതിന്‍റെ പേരില്‍ രണ്ട് ക്രിമിനല്‍ കേസുകളും വന്നു. രണ്ട് രാഷ്ട്രീയ പാര്‍ട്ടികളാണ് കേസ് കൊടുത്തത്. എന്നാല്‍, അവര്‍ക്ക് തന്നോട് വിരോധം ഉണ്ടായിരുന്നില്ല. സംസ്ഥാന അധ്യക്ഷന്‍ ആയതു കൊണ്ടാണ് തനിക്കതെല്ലാം നേരിടേണ്ടി വന്നത്. അത്തരം വേദനകള്‍ നീതിബോധമുള്ള പൊതുപ്രവര്‍ത്തകന് സാധാരണമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ബിജെപിക്ക് ശബരിമല ഒരു സുവര്‍ണാവസരമാണെന്ന് കഴിഞ്ഞ മണ്ഡലകാലത്ത് യുവമോര്‍ച്ച നേതൃയോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന ശ്രീധരന്‍ പിള്ള പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.