You are Here : Home / News Plus

പൗരത്വ ഭേദഗതി ബില്ലിന്‌ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Text Size  

Story Dated: Wednesday, December 04, 2019 07:30 hrs UTC

അയൽ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി ബില്ലിന്‌ കേന്ദ്രമന്ത്രി സഭഅംഗീകാരം നൽകി. ഹിന്ദു– ക്രിസ്ത്യൻ– സിഖ്– ജൈന– ബുദ്ധ– പാഴ്സി മതവിശ്വാസികൾക്ക് രേഖകളൊന്നുമില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ആറുവർഷമായി ഇന്ത്യയിൽ താമസിക്കുന്ന ബംഗ്ലദേശ്, പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ്‌ പൗരത്വം ലഭിക്കുക.  ബിജെപി നേതൃത്വത്തിലുള്ള എൻ‌ഡി‌എ സർക്കാർ മുൻ ഭരണകാലത്തും ബിൽ അവതരിപ്പിച്ചിരുന്നുവെങ്കിലും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തെത്തുടർന്ന് നടപ്പാക്കാൻ കഴിഞ്ഞില്ല  മതപരമായ കാരണങ്ങളാൽ ബില്ലിനെ വിവേചനപരമാണെന്ന് അന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭ പിരിച്ചുവിട്ടതിനെത്തുടർന്ന് ബിൽ അസാധുവായി. മതിയായ രേഖകളോടെ ഇന്ത്യയില്‍ 12 വര്‍ഷം താമസിക്കുന്ന വിദേശികള്‍ക്കു മാത്രം പൗരത്വം നല്‍കുന്ന 1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതാണ് പുതിയ ബിൽ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.