You are Here : Home / News Plus

ബിജെപി സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ച നടക്കുന്നു

Text Size  

Story Dated: Sunday, December 08, 2019 10:06 hrs UTC

ബിജെപി സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ച കൊച്ചിയില്‍ നടന്നു. സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തില്‍ കോര്‍ കമ്മിറ്റിയില്‍ സമവായമായില്ലെന്നാണ് റിപ്പോര്‍ട്ട്.

വിഷയത്തില്‍ ആര്‍.എസ്.എസിന്റെ അഭിപ്രായം കൂടി കേന്ദ്ര നേതൃത്വം ആരായുമെന്ന് ദേശീയ സംഘടനാകാര്യ സെക്രട്ടറി ഡി.എല്‍. സന്തോഷ് അറിയിച്ചു. കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളാണ് ഇന്നു ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്നുവന്നത്.ഡിസംബര്‍ പതിനഞ്ചോടെ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുമെന്നാണ് നേരത്തെ കേന്ദ്രനേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ സമവായമുണ്ടാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കേന്ദ്ര നേതാക്കള്‍ വീണ്ടും കേരളത്തിലെത്തും. ജി.വി.എല്‍ നരസിംഹറെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘമാകും എത്തുക.

കേരളത്തിലും 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ ഉടന്‍ വരേണ്ടത് അതിനാല്‍തന്നെ അടിയന്തരാവശ്യമാണ്. പി.എസ്. ശ്രീധരന്‍പിള്ള മിസോറമില്‍ ഗവര്‍ണറായി പോയ സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്തേണ്ടിവരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.