പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആറ് മത ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനുള്ള പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. നിശ്ചിത കാലാവധി ഇവർ ഇന്ത്യയിൽ താമസിക്കുന്നവരാണെങ്കിൽ അവർക്ക് അനുവാദം നൽകുന്ന ബില്ലാണ് ഇത്. വോട്ടെടുപ്പ് സമയത്ത് 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 80 വോട്ടിനെതിരെ 311 വോട്ടിനാണ് ബില്ല് പാസായത്. ഇനി ബില്ല് രാജ്യസഭയുടെ പരിഗണനയക്ക് എത്തും. രാജ്യസഭ കൂടി പാസാക്കിയാൽ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ ബിൽ നിയമമാകും.
Comments