പട്ടിണിമൂലം കുട്ടികൾ മണ്ണുതിന്നുവെന്ന വെളിപ്പെടുത്തൽ സർക്കാരിന് നാണക്കേടുണ്ടാക്കിയെന്ന വിമർശം ഉയർന്നതിനെത്തുടർന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് എസ്.പി ദീപക് രാജിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് രാജി സമർപ്പിച്ചത്. പാർട്ടി നിർദേശ പ്രകാരമാണ് രാജിവച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നല്ല ഉദ്ദേശത്തോടെയാണ് വിഷയത്തിൽ ഇടപെട്ടത്. എന്നാൽ കുട്ടികളെ സംരക്ഷിക്കുന്നതിന് അപ്പുറത്തേക്ക് സർക്കാരിനെ മോശമാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തി. ഇതേത്തുടർന്ന് പാർട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് രാജി വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു
Comments