പൗരത്വഭേദഗതി നിയമത്തിനെതിരായ ദേശീയപ്രക്ഷോഭത്തിൻ്റെ ഭാഗമായി ഇടതുപാർടികൾ ബീഹാറിൽ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുന്നു. വിവിധയിടങ്ങളിൽ തീവണ്ടികൾ തടയുകയും റോഡുകൾ ഉപരോധിക്കുകയും ചെയ്തു. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധത്തിൻ്റെ ഭാഗമായി തെരുവിലിറങ്ങിയിരിക്കുന്നത്. നിരവധിപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിപിഐ എം,സിപിഐ,സിപിഐ എം(ലിബറേഷന്‍ ) എന്നിവയുടെ നേതൃത്വത്തിലാണ് ബന്ദ്. ആര് ജെ ഡി ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനെ അനുകൂലിക്കുന്നു.
Comments