മുസ്ലിം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് നക്സലുകളും കോണ്‍ഗ്രസുകാരും :. ഇന്ത്യയിലെ മുസ്ലിങ്ങളെ ബാധിക്കുന്നതൊന്നും സിഎഎയിലില്ല , സിഎഎ പ്രശ്നമുള്ളതല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി . വ്യാജപ്രചാരണങ്ങളില്‍ വീഴരുത്. വിദ്യാഭ്യാസമുള്ളവരാണ് നിങ്ങള്‍ , ദയവായി നിയമം വായിച്ചു നോക്കുക എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നതൊന്നും നടപ്പാക്കാത്തവരാണ് നേരത്തെ ഇന്ത്യ ഭരിച്ചിരുന്നത്. എന്നാല്‍ ഞങ്ങള്‍ വാഗ്ദാനം ചെയ്യുക മാത്രമല്ല നടപ്പാക്കുകയും ചെയ്യുന്നു . മോദി വ്യക്തമാക്കി. മഹാത്മാഗാന്ധിയും കോണ്‍ഗ്രസും പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പറച്ചില്‍ മാത്രമായിരുന്നു. ഞങ്ങള്‍ നടപ്പാക്കി കാണിക്കുന്നു.അഭയാര്‍ത്ഥികളും നുഴഞ്ഞുകയറ്റക്കാരും രണ്ടാണ്. അഭയാര്‍ത്ഥികള്‍ പൗരത്വത്തിനു വേണ്ടി അപേക്ഷിക്കും. നുഴഞ്ഞുകയറ്റക്കാര്‍ ഒളിച്ചിരിക്കും. പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് തടങ്കല്‍ പാളയങ്ങള്‍ സൃഷ്ടിക്കുന്നു എന്നത് പച്ചക്കള്ളമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎന്‍ ഇടപെടണമെന്ന് പറഞ്ഞ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയേയും അദ്ദേഹം കണക്കിനു പരിഹസിച്ചു. കൊല്‍ക്കത്തയില്‍ നിന്ന് ഒറ്റയടിക്ക് യുഎന്നിലേക്കോടിയത് എന്താണെന്ന് പ്രധാനമന്ത്രി ചോദിച്ചു. ബംഗ്ലാദേശി അഭയാര്‍ത്ഥി വിഷയത്തില്‍ മമത നിലപാട് മാറ്റിയതിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു.
വന്‍ ജനസാഗരമായിരുന്നു രാം ലീല മൈതാനിയില്‍ പ്രധാനമന്ത്രിയുടെ റാലിക്കെത്തിയത്. ഓരോ പരാമര്‍ശങ്ങളും മോദി മോദി വിളികളുയര്‍ന്നു.
Comments