ഭീ ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ അറസ്റ്റ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശുകാരനായ ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി ജുമാ മസ്ജിദിലാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. അദ്ദേഹത്തെ ബലമായി അറസ്റ്റു ചെയ്തു. ഇത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും അവര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുക്കുന്പോള് പ്രാദേശിക പ്രശ്നം ഉന്നയിക്കുന്നതും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
ചന്ദ്രശേഖര്‍ ആസാദിനെ ശനിയാഴ്ചയാണ് അറസ്റ്റു ചെയ്തത്. പിന്നീട് ആസാദിനെ 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. ക്രിമിനല്‍ ഗൂഢാലോചന, കലാപം സൃഷ്ടിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള 11 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Comments