രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,251 ആയതോടെ 10 സ്ഥലങ്ങളെ ഹൈ റിസ്ക് മേഖലകളായി കേന്ദ്രം പ്രഖ്യാപിച്ചു. കാസര്‍ഗോഡും പത്തനംതിട്ടയും ഉള്‍പ്പെടെയുള്ള മേഖലകളെയാണ് പ്രത്യേക പരിഗണന വേണ്ട സ്ഥലങ്ങളായി കേന്ദ്രം പ്രഖ്യാപിച്ചത്.
ഇതിനു പുറമേ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്ഡന്- നിസാമുദീന്‍, നോയ്ഡ, മീററ്റ്, ഭില്‍വാര, അഹമ്മദാബാദ്, മുംബൈ, പൂനെ എന്നീ സ്ഥലങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
Comments