ന്യൂഡല്‍ഹി: വിസ ചട്ടം ലംഘിച്ച് തബ്ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളെ കരിമ്പട്ടികയില്‍പ്പെടുത്തി. യു.എസ് ഉള്‍പ്പെടെ 41 രാജ്യങ്ങളില്‍ നിന്നുള്ളവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയവരാണ്. ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ മതപരമായ കുട്ടായ്മകളില്‍ പങ്കെടുക്കുകയോ മതപ്രചാരണം നടത്തുകയോ ചെയ്യരുതെന്നാണ് വിസാ ചട്ടം. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിസാ ചട്ടം ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. മൊത്തം 960 വിദേശികള്‍ നടപടിക്ക് വിധേയരായി. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്തോനേഷ്യയില്‍ നിന്നുള്ളവരാണ്, 379 പേര്‍. ബംഗ്ലാദേശ് (110), കിര്‍ഗിസ്ഥാന്‍ (77), മ്യാന്‍മര്‍ (63), തായ്‌ലന്‍ഡ് (65) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം. ഇതിന് പുറമെ ജിബൂട്ടി, ട്രിനിഡാഡ്, ടൊബാഗോ, നോര്‍ത്ത് അമേരിക്ക എന്നിവടങ്ങളില്‍ നിന്നുള്ളവരും കരിമ്പട്ടികയില്‍പ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ വിവിധ സംസ്ഥാനങ്ങളിലായാണ് നിലവില്‍ ഉള്ളത്. ഇവരില്‍ പലരും കൊവിഡ് ബാധിച്ച് ക്വാറന്‍്‌റീനുമാണ്. ഇവര്‍ക്കെതിരെ നനിയമ നടപടി സ്വീകരിക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും സംസ്ഥാന ഡി.ജി.പിമാര്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
Comments