You are Here : Home / News Plus

മുന്‍ പ്രധാനമന്ത്രിമാരുമായും മുന്‍ രാഷ്ട്രപതിമാരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തി

Text Size  

Story Dated: Sunday, April 05, 2020 02:01 hrs UTC

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുന്‍ പ്രധാനമന്ത്രിമാരുമായും മുന്‍ രാഷ്ട്രപതിമാരുമായും പ്രധാനമന്ത്രി മോഡി ചര്‍ച്ച നടത്തി. മുന്‍ പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍ സിങ്, എച്ച്.ഡി ദേവഗൗഡ എന്നിവരുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. മുന്‍ രാഷ്ട്രപതിമാരായ പ്രണബ് മുഖര്‍ജി, പ്രതിഭാ പാട്ടീല്‍ എന്നിവരുമായും മോഡി ചര്‍ച്ച നടത്തി. കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളായ സോണിയാ ഗാന്ധി, മുലായം സിംഗ് യാദവ്, അഖിലേഷ് യാദവ്, മമതാ ബാനര്‍ജി, നവീന്‍ പട്‌നായിക്ക്, കെ. ചന്ദ്രശേഖര റാവു, എം.കെ സ്റ്റാലിന്‍, പ്രകാശ് സിംഗ് ബാദല്‍ എന്നിവരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. മരണ നിരക്ക് 75 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3072 ആയി. ഇതില്‍ 2784 പേര്‍ ചികിത്സയിലുണ്ട്. 212 പേര്‍ക്ക് രോഗം ഭേദമമായി. ഇതിനിടെ ലോകവ്യാപകമായി 181 രാജ്യങ്ങളിലായി കൊവിഡ് ബാധിതരുടെ എണ്ണം 1197405 ആയി. മരണനിരക്ക് 64606 ആയി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.