വാഷിംഗ്ടണ്‍: യുഎസില്‍ കോവിഡ് പിടിമുറുക്കിയ അതിദാരുണ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥനയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് പ്രതിരോധത്തിന് ഫലപ്രദമെന്ന് കണ്ടെത്തിയ മലേറിയ മരുന്നുകള്‍ നല്‍കണമെന്നാണ് ട്രംപ് പ്രധാനമന്ത്രി മോഡിയോട് അഭ്യര്‍ത്ഥിച്ചത്. മലേറിയ ചികിത്സയ്ക്കുപയോഗിക്കുന്ന ഹൈഡ്രോ ക്ലോറോക്വിന്‍ എന്ന മരുന്നിന്റെ കയറ്റുമതിക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തെ കോവിഡ് വ്യാപനത്തിശന്റ പശ്ചാത്തലത്തില്‍ കൂടുതല്‍ മരുന്നുകളുടെ ലഭ്യത മുന്നില്‍ക്കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി നിരോധിച്ചത്. എന്നാല്‍ ഈ നിരോധനത്തിന് ഇളവ് ഏര്‍പ്പെടുത്തണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഈ ആവശ്യം ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്. അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് മരുന്നിന്റെ കയറ്റുമതിയിലേറപ്പെടുത്തിയിരിക്കുന്ന നിരോധനത്തിന് ഇളവനുവദിക്കണമെന്ന് മോഡിയോട് അഭ്യര്‍ത്ഥിച്ചതായി ട്രംപും വെളിപ്പെടുത്തി. വൈറ്റ്ഹൗസില്‍ നടന്ന കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിന്റെ അവലോകന യോഗത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ട്രംപുമായി ഫോണ്‍ സംഭാഷണം നടത്തിയ കാര്യം പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ട്വീറ്റില്‍ അമേരിക്കയുടെ അഭ്യര്‍ത്ഥന വ്യക്തമാക്കിയിട്ടില്ല. സ്ട്രാറ്റജജിക് നാഷണല്‍ സ്‌റ്റോക്‌പൈല്‍ മുഖേന മരുന്ന് രാജ്യത്ത് വിതരണം ചെയ്യുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
Comments