കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇസ്രയേലിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
പാസോവര്‍ അവധി ദിനത്തിനിടെ കോവിഡ് വ്യാപിക്കുന്നത് തടയാനാണ് നടപടി. ഇസ്രയേലില്‍ ഇതുവരെ 8,904 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 57 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തു. 607 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തിട്ടുണ്ട്.
Comments