ബംഗളൂരു: കര്‍ണാടകത്തില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ അവസാനം വരെ നീട്ടുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. അന്തിമതീരുമാനം പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമെന്നും യെദിയൂരപ്പ അറിയിച്ചു.
അതേസമയം, കര്‍ണാടകത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന കല്‍ബുര്‍ഗി സ്വദേശിയായ 65 കാരനാണ് മരിച്ചത്. കല്‍ബുര്‍ഗിയില്‍ നടക്കുന്ന രണ്ടാമത്തെ കോവിഡ് മരണമാണിത്. കര്‍ണാടകയില്‍ കോവിഡ് 181 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.
Comments