You are Here : Home / News Plus

ടൂറിസം രംഗത്തെ പ്രതിസന്ധികളെക്കുറിച്ച്‌ അറിയാൻ മന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തി

Text Size  

Story Dated: Thursday, April 09, 2020 11:24 hrs UTC

 
 
തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ ടൂറിസം രംഗത്തെ പ്രതിസന്ധികളെക്കുറിച്ച്‌ കേരളത്തിലെ ടൂറിസം ട്രൈഡ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനെ ചര്‍ച്ച നടത്തി. കേരളത്തിലും വിദേശത്തുമായി ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന എഴുപത്തിയഞ്ചോളം വിദഗ്ധരും സംരംഭകരും ചര്‍ച്ചയില്‍ പങ്കെടുത്തു.
 
സമ്ബത്ത് വ്യവസ്ഥയിലും, തൊഴില്‍ മേഖലയിലും വലിയ സംഭാവന നല്‍കുന്ന ടൂറിസം മേഖലയില്‍ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്തേക്കുള്ള സഞ്ചാരികളുടെ വരവ് ദീര്‍ഘനാള്‍ തടസപ്പെടുത്തുമെന്നതിനാല്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഈ പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ നടപടികളും സ്വീകരിക്കും എന്ന് ഉറപ്പ് നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
ടൂര്‍ ഓപ്പറേറ്റര്‍മാര്‍, റിസോര്‍ട്ട് ഉടമകള്‍, ഹൗസ് ബോട്ട് ഉടമകള്‍ തുടങ്ങിയവര്‍ നേരിടുന്ന വെല്ലുവിളികള്‍ സംരഭകര്‍ ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ സാധ്യമായ ഇടപെടലുകള്‍ നടത്തും. ഈ വെല്ലുവിളി മറികടക്കുന്നതിനെക്കുറിച്ചു ടൂറിസം സെക്രട്ടറി ആക്ഷന്‍ പ്ലാന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം ടൂറിസം രംഗത്തെ എല്ലാവരുമായി കൂടിയാലോചന നടത്തി നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.