You are Here : Home / News Plus

സ്പ്രിംക്ളറില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ നിരാകരിക്കുന്ന ഉത്തരവാണ് ഹൈക്കോടതിയുടേതെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Friday, April 24, 2020 03:17 hrs UTC

സ്പ്രിംക്ളറില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ നിരാകരിക്കുന്ന ഉത്തരവാണ് ഹൈക്കോടതിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരാര്‍ റദ്ദാക്കണം അല്ലെങ്കില്‍ സ്റ്റേ ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കോടതി തള്ളി. ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാല്‍ കൂടുതല്‍ പ്രതികരണം നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പ്രിംക്ലറില്‍ കോടതി പരാമര്‍ശം അല്ല ഉത്തരവ് ആണ് പ്രധാനം. കരാറുമായി മുന്നോട്ട് പോകാന്‍ കോടതി സര്‍ക്കാരിനോട് പറഞ്ഞു. ആ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. ഡാറ്റാ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അക്കാര്യം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. ഡാറ്റാ സുരക്ഷക്ക് ഉയര്‍ന്ന പരിഗണന നല്‍കുന്നു. അക്കാര്യത്തില്‍ വീഴ്ചയുണ്ടാകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.