ഐപിഎല്‍ ഒത്തുകളി കേസില്‍ അറസ്റ്റിലായ മലയാളി ക്രിക്കറ്റര്‍ ശ്രീശാന്ത് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മാതാപിതാക്കള്‍. ശ്രീശാന്തിന്റെ കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ആരോടും പരിഭവം ഇല്ലെന്നും അവര്‍ പറഞ്ഞു. അവനും ഞങ്ങളും കോടതിയെ ബഹുമാനിക്കുന്നുണ്ട്. സത്യത്തിലും നീതിയിലും വിശ്വസിക്കുന്നുണ്ട്. എന്നായാലും സത്യം പുറത്തുവരും എന്ന് വിശ്വസിക്കുന്നു. ചെറിയ കുസൃതികള്‍ കാണിക്കുമെങ്കിലും അവനെ മലയാളികള്‍ക്ക് ഇഷ്ടമായിരുന്നു. മാധ്യമങ്ങളുടേയും അവനെ സ്നേഹിക്കുന്ന എല്ലാവരും കേരളത്തിലെ എല്ലാവരുടേയും പിന്തുണ വേണം“- ശ്രീശാന്തിന്റെ അമ്മ സാവിത്രിദേവി പറഞ്ഞു.
Comments