You are Here : Home / News Plus

സാമൂതിരി കുടുംബാംഗങ്ങള്‍ക്കു പെന്‍ഷന്‍ കൊടുക്കുന്നത് കേരളത്തോടുള്ള വെല്ലുവിളി :വി.ടി. ബല്‍റാം

Text Size  

Story Dated: Friday, June 28, 2013 11:40 hrs UTC

കണ്ണൂര്‍ :കോഴിക്കോട് സാമൂതിരി കുടുംബാംഗങ്ങള്‍ക്കു പെന്‍ഷന്‍ കൊടുക്കുന്നത് കേരളത്തോടുള്ള വെല്ലുവിളിയെന്ന് വി.ടി. ബല്‍റാം എംഎല്‍എ.ഇന്ദിരാഗാന്ധി നിര്‍ത്തലാക്കിയ പ്രിവി പഴ്സ് മറ്റൊരു രൂപത്തില്‍ തിരിച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം. എല്ലാ പൌരന്‍മാരും തുല്യരായി ജീവിക്കുന്ന ജനാധിപത്യകേരളത്തിലാണ് ഇതു നടക്കുന്നത്. ഇങ്ങനെയൊക്കെ പറഞ്ഞതിന്റെ പേരില്‍ തന്നെ ഹിന്ദുവിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമം നടന്നാലും നിലപാടില്‍നിന്നു പിന്നോട്ടില്ലെന്നു ബല്‍റാം പറഞ്ഞു. കെഎസ്യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സജിത്ലാല്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബല്‍റാം. പ്രിവി പഴ്സ് നിര്‍ത്തലാക്കാന്‍ മുന്‍പന്തിയില്‍നിന്ന പ്രസ്ഥാനങ്ങളെന്ന നിലയ്ക്ക് ഇതിനെ എന്തുവില കൊടുത്തും കെഎസ്യുവും യൂത്ത് കോണ്‍ഗ്രസും എതിര്‍ക്കണം. സാമൂതിരി രാജകുടുംബത്തിലെ 826 പേര്‍ക്കു പെന്‍ഷന്‍ കൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അപമാനകരമാണ്. വര്‍ഷം രണ്ടരക്കോടി രൂപയാണു പൊതുഖജനാവില്‍നിന്നു നല്‍കുന്നത്. ജാതി വേര്‍തിരിവിനെതിരെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സത്യഗ്രഹം നടക്കുമ്പോള്‍ അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് സാമൂതിരി രാജാവാണ്. അങ്ങനെയുള്ളയാളുടെ കുടുംബാംഗങ്ങള്‍ക്കു പെന്‍ഷന്‍ കൊടുക്കുന്നത് ജനാധിപത്യ കേരളത്തോടുള്ള വെല്ലുവിളിയാണ്. സവര്‍ണത ഇന്നും നിലനില്‍ക്കുന്നുവെന്നു സൂചിപ്പിക്കുന്നതാണു സര്‍ക്കാര്‍ തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.