You are Here : Home / News Plus

തെറ്റയിലിന്റെ രാജിക്കായി പ്രകാശ് കാരാട്ട് ഇടപെടണമെന്ന് വി.എസ്

Text Size  

Story Dated: Friday, June 28, 2013 12:43 hrs UTC

തിരുവനന്തപുരം: ജോസ് തെറ്റയിലിന്റെ രാജിക്കായി സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. രാജിക്കാര്യം എല്‍.ഡി.എഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തെറ്റയില്‍ രാജിവെയ്ക്കണമെന്ന ആവശ്യം ഉന്നയിക്കണമെന്ന് വ്യാഴാഴ്ച ചേര്‍ന്ന സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായിട്ടുണ്ട്. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ തെറ്റയില്‍ രാജിവെയ്ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നാണ് വി.എസ്. പറഞ്ഞത്. കേരളത്തിലെ ജനങ്ങള്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും വി.എസ്. വ്യക്തമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.