ചെങ്ങന്നൂര്‍ : സോളാര്‍ തട്ടിപ്പ് കേസില്‍ ശ്രീധരന്‍ നായര്‍ നല്‍കിയ പരാതി തിരുത്തിയെന്ന് അഭിഭാഷകന്‍ സോണി പി. ഭാസ്‌ക്കറിന്റെ ഗുമസ്തന്‍ രാധാകൃഷ്ണന്‍.അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ് അന്യായം തിരുത്തിയെന്ന് കാണിച്ച് കേസ് അന്വേഷിക്കുന്ന ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിക്ക് ഗുമസ്തന്‍ കത്ത് നല്‍കി.അന്യായത്തില്‍ മുഖ്യമന്ത്രിയുടെ പേര് എഴുതിച്ചേര്‍ത്തത് താനാണെന്ന് വക്കീല്‍ ഗുമസ്തന്‍ വെളിപ്പെടുത്തി.സോളാര്‍ കേസിലെ പ്രതികളായ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് 40 ലക്ഷം തട്ടിയെടുത്തതായി ആരോപിച്ചാണ് കോന്നി മല്ലേലിലെ ക്രഷര്‍ ഉടമ ശ്രീധരന്‍ നായര്‍ പരാതി നല്‍കിയത്. ശ്രീധരന്‍ നായരുടെ അന്യായത്തില്‍ തിരുത്തലുകളൊന്നുമില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ തിങ്കളാഴ്ച പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വാദിച്ചത്. സരിത എസ്. നായര്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ കൊണ്ടുപോവുകയും മുഖ്യമന്ത്രിയോടു സംസാരിക്കുകയും, സോളാര്‍ പ്‌ളാന്‍റ് തുടങ്ങാനുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് ശ്രീധരന്‍ നായരുടെ അന്യായത്തില്‍ പറയുന്നത്. ഇതില്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചു എന്നതിന് തൊട്ടുമുന്‍പ് 'മുഖ്യമന്ത്രിയോടും' എന്നുകൂടി എഴുതിച്ചേര്‍ത്തതാണ് ഗുമസ്തന്‍ വെളിപ്പെടുത്തിയത്.
Comments