തിരുവനന്തപുരം:ഉമ്മന്‍ചാണ്ടി രാജിവെയ്ക്കുന്നതുവരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇനിയും അധികാരക്കസേരയിലിരിക്കാനാണ് ഭാവമെങ്കില്‍ മുഖ്യമന്ത്രി നാണംകെട്ട് പുറത്തുപോകേണ്ടി വരു.അധികാരക്കസേരയില്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേത്.കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവരെ പാര്‍പ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ കെടുതിക്കിരയായവരെ പറഞ്ഞുവിടുകയാണ്. പല രംഗങ്ങളിലും നാം നേടിയ പുരോഗതിയെ പിന്നോട്ടടിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമം. ഉമ്മന്‍ചാണ്ടി രാജിവെയ്ക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭം ശക്തമാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖമുള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തടസ്സംനില്‍ക്കുകയാണ്.രക്തസാക്ഷിമണ്ഡപത്തിന് മുന്നില്‍ ഇടതുമുന്നണി ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏത് മാനദണ്ഡംവെച്ച് നോക്കിയാലും ഇവിടെ ഐ.ഐ.ടി. തുടങ്ങാനുള്ള സാഹചര്യമുണ്ടെന്നിരിക്കേ അതനുവദിക്കില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഫെഡറല്‍ ഘടനയുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന നിലപാടാണ് ദീര്‍ഘനാളായി കേന്ദ്രസര്‍ക്കാര്‍ തുടരുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
Comments