തനിക്കെതിരായ ലൈംഗികാരോപണക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോസ് തെറ്റയില്‍ എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചു. കേസിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആരേയും പീഡിപ്പിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.പോലീസ് തന്നെ നിരന്തരം പീഡിപ്പിക്കുകയാണ്. കേസെടുത്തത് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന് വ്യക്തമാണ്, ഇതു കോടതി പരിശോധിക്കണം. ആരെയും ബലാത്സംഗം ചെയ്തിട്ടില്ലെന്നും നീലച്ചിത്രമെടുത്ത യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ലെന്നും ജോസ് തെറ്റയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദീകരിക്കുന്നു.
Comments