ഈജിപ്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തു.അധികാരമേറ്റെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നതോടെ തലസ്ഥാനമായ കെയ്‌റോയിലും തന്ത്രപ്രധാനസ്ഥലങ്ങളിലും സൈന്യം അണിനിരന്നു. പ്രസിഡന്റിന്റെ കൊട്ടാരം പൂര്‍ണമായും സൈന്യം വളഞ്ഞു.ഈജിപ്ഷ്യന്‍ ജനതയുടെ പ്രതീക്ഷ നിറവേറ്റാന്‍ പരാജയപ്പെട്ട മുര്‍സിയെ ഒഴിവാക്കുകയാണെന്നാണ് സൈനിക മേധാവി വ്യക്തമാക്കിയത്. പ്രശ്‌നപരിഹാരത്തിന് പ്രതിപക്ഷം മുന്നോട്ട് വെച്ച അന്ത്യശാസന സമയം അവസാനിച്ചതിന് പിന്നാലെയാണ് സൈന്യം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്.
Comments