സരിത മന്ത്രിമാെരയും എം.എല്‍.എമാരെയും ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയ സംഭവത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച അന്വേഷണസംഘത്തലവന്‍ എ.ഡി.ജി.പി: ഹേമചന്ദ്രന്‍ സ്‌ഥാനമൊഴിയാന്‍ തയാറാകുന്നു.വിവരം ആഭ്യന്തരമന്ത്രിയെ അറിയിച്ചു.കോള്‍ ഡീറ്റെയില്‍സിലെ ഫോണ്‍ നമ്പറുകള്‍ക്കൊപ്പം ഉടമയുടെ പേരും പേനകൊണ്ട് എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇന്റലിജന്‍സിലെ രണ്ടു എസ്.പിമാരാണ് പേരുകള്‍ അടയാളപ്പെടുത്തിയതെന്നാണു വിവരം. കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനു പോലീസിനെ ദുരുപയോഗിച്ചതു വിവാദമായിരുന്നു.
Comments