You are Here : Home / News Plus

ലാലിലെ അച്ഛന്‍ ചുടുകണ്ണീര്‍ പോഴിക്കുന്നു: കേരളം കംസന്റെ നാട്

Text Size  

Story Dated: Monday, July 22, 2013 10:32 hrs UTC

കേരളം കംസന്മാരുടെ നാടാവുകയാണെന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ ബ്ലോഗിലാണ് അച്ഛന്റെ ചുടുകണ്ണീര്‍ എന്നപേരില്‍ കുട്ടികളുടെ വേദേനയേറ്റുവാങ്ങി മോഹന്‍ലാല്‍ എഴുതിയത്.ഒരു കംസന് അന്തകനാകാന്‍ ഒരു കൃഷ്ണന്‍ വന്നു. ഒരായിരം കംസന്മാര്‍ വന്നാലോ? ഓരോരുത്തരും കൃഷ്ണനാവുകയേ വഴിയുള്ളൂവെന്നും മോഹന്‍ലാല്‍ പറയുന്നു.ആറാംവയസ്സില്‍ അച്ഛനമ്മമാരുടെ പീഡനത്താല്‍ കൊല്ലപ്പെട്ട അദിതി എസ്. നമ്പൂതിരിയുടെയും, കട്ടപ്പനയിലെ ആസ്പനത്രിയില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും കൊടുംക്രൂരതയില്‍ മരണത്തോടു മല്ലടിക്കുന്ന ഷെഫീക്കിന്റെയും വേദനകള്‍ നെഞ്ചിലേറ്റുവാങ്ങി സ്വന്തം ബ്ലോഗില്‍ കുറിച്ച വാക്കുകളാണിത്.‘ദി കംപ്ലീറ്റ് ആക്ടര്‍’ എന്ന സ്വന്തം ബ്ലോഗിലാണ് ഇത് പോസ്റ്റുചെയ്തിട്ടുള്ളത്.
രണ്ട് കുഞ്ഞുങ്ങളും ഭൂമിയില്‍ പിച്ചവെച്ചുതുടങ്ങിയിട്ടേയുള്ളൂ. ഇവിടത്തെ മനുഷ്യരുടെ വിചിത്രമായ പെരുമാറ്റങ്ങളും നിയമനക്രമങ്ങളും ഇരുവര്‍ക്കും അറിയില്ലായിരുന്നു.
അവരുടെ മാതാപിതാക്കള്‍ സ്വയം വരുത്തിവച്ച ജീവിതനപ്രശ്‌നങ്ങളുടെ കലിതീര്‍ത്തത്, കഷ്ടിച്ച് വാക്കുകള്‍ കൂട്ടിച്ചൊല്ലിത്തുടങ്ങിയിരുന്ന ഈ കുട്ടികളുടെമേലായിരുന്നു. അത് ഓര്‍ക്കുമ്പോള്‍പ്പോലും എന്റെ നെഞ്ച് നോവുന്നു.
ഞാനും ഒരച്ഛനാണ്. ഇത് ഒരുദാഹരണം മാനത്രമാണ്. ഇതിലും നക്രൂരമായ ആയിരക്കണക്കിന് രീതികളില്‍ ഈ ചെറിയ കേരളത്തില്‍മാനത്രം എനത്രയോ കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു, പട്ടിണിക്കിടപ്പെടുന്നു.


‘അടി കൊടുക്കേണ്ടവന് അടി കൊടുക്കാന്‍ നാം തയ്യാറാവുന്നില്ല’. പ്രതികരിക്കാത്ത മനുഷ്യന്‍ ഷണ്ഡനാണ്. ഈ കുറിപ്പ് അവസാനിക്കുമ്പോള്‍ കുഞ്ഞുങ്ങളെ കരിമ്പാറയില്‍ അടിച്ചുകൊല്ലുന്ന കംസന്റെ കഥയും ചിത്രവുമാണ് മനസ്സില്‍ വരുന്നത്.ഒരു കംസന് അന്തകനാകാന്‍ ഒരു കൃഷ്ണന്‍ വന്നു. ഒരായിരം കംസന്മാര്‍ വന്നാലോ? ഓരോരുത്തരും കൃഷ്ണനാവുകയേ വഴിയുള്ളൂവെന്നും മോഹന്‍ലാല്‍ പറയുന്നു.'അച്ഛന്റെ ചുടുകണ്ണീര്‍' എന്ന തലക്കെട്ടിലാണ് നടന്‍ മോഹന്‍ലാല്‍ സ്വന്തം ബ്ലോഗില്‍ അഭിനപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. അദിതിയുടെയും ഷെഫീക്കിന്റെയും ദുരന്തവാര്‍ത്തകളില്‍ കേഴുന്ന ഒരച്ഛന്റെ വാക്കുകളായാണ് ബ്ലോഗ് അവസാനിപ്പിക്കുന്നതും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.