തിരഞ്ഞെടുപ്പിന് ഏതു നിമിഷവും സന്നദ്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. യു.ഡി.എഫ് സര്‍ക്കാര്‍ ചീഞ്ഞ് നാറി നിലംപതിക്കുമെന്നും പിണറായി പറഞ്ഞു. സി.പി.എം തിരഞ്ഞെടുപ്പിന് തയ്യാറാവാത്തതു കൊണ്ടാണ് മന്ത്രിസഭയുടെ രാജി ആവശ്യപ്പെടാതെ മുഖ്യമന്ത്രിയുടെ രാജി മാത്രം ആവശ്യപ്പെടുന്നത് എന്ന ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു പിണറായി.സര്‍ക്കാര്‍ നിലംപതിക്കുംവരെ സമരം തുടരും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്നും പിണറായി വ്യക്തമാക്കി.
Comments