തിരുവനന്തപുരം: സരിത എസ് നായരെ സ്വാധീനിക്കാന്‍ വിലപേശല്‍ നടത്തിയെന്നു മന്ത്രി എ.പി. അനില്‍കുമാര്‍. ഒരു ഏഷ്യാനെറ്റ് ടെലിവിഷന്‍ ചാനല്‍ ഈ സംഭാഷണം പുറത്തുവിട്ടിട്ടുണ്ട്.സരിതയുടെ മൊഴിയില്‍ നിന്നും ഉന്നതരുടെ പേരുകള്‍ ഒഴിവാക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നതായാണ് മന്ത്രിയുടെ വാക്കുകള്‍ പറയുന്നത്.മന്ത്രി ആര്യാടന്റെ പ്രൈവറ്റ് സെക്രട്ടറിയെന്ന പേരില്‍ വിളിച്ചപ്പോഴാണ് അനില്‍കുമാര്‍ വിലപേശലിനെക്കുറിച്ച് വെളിപ്പെടുത്തിയത്.ഒത്തുതീര്‍പ്പ് തീര്‍പ്പുകാര്യം ചോര്‍ന്നതിനെക്കുറിച്ച് ബെന്നിച്ചേട്ടനോട് ചോദിക്കാമെന്നാണ് മന്ത്രി അനില്‍കുമാര്‍ മറുപടിയായി പറഞ്ഞത്.
Comments