You are Here : Home / News Plus

സുധീര കേരളം

Text Size  

Story Dated: Saturday, July 27, 2013 02:08 hrs UTC

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്ക്‌ പകരം ക്ലീന്‍ ഇമേജുള്ള വി.എം സുധീരനെ മുഖ്യമന്ത്രിയാക്കുവാന്‍ ഹൈക്കമ്മാന്റ് ആലോചിക്കുന്നു.ആന്റണിയെപ്പോലെ തന്നെ ക്ലീന്‍ ഇമേജുള്ള സുധീരന്‍ വികസനകാര്യങ്ങള്‍ നടപ്പിലാക്കുന്നതിലും മുമ്പന്തിയിലാണ്‌. ഗ്രൂപ്പുകള്‍ക്ക്‌ അതീതനാണ്‌ സുധീരനെ മുഖ്യമന്ത്രിയാക്കുവാന്‍ ആന്റണിയെ പോലെയുള്ള മുതിര്‍ന്ന നേതാക്കളെ പ്രേരിപ്പിക്കുന്നത് . അഴിമതി രഹിതനും ഭൂരിപക്ഷ സമുദായത്തിന്‌ പ്രീയങ്കരനുമായ സുധീരനെ ലീഗിനും താല്പര്യമാണെന്ന് കേള്‍ ക്കുന്നു.കേന്ദ്രമന്ത്രി വയലാര്‍ രവിക്കു മുഖ്യമന്ത്രി കസേരയിലേക്ക്‌ നോട്ടമുണ്ട്‌. പക്ഷേ രവിക്കു കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കിടയില്‍ കാര്യമായ സ്വാധീനമില്ല.നിലവില്‍ വി.എം സുധീരന് നിയമസഭാംഗമല്ല.എന്നാല്‍ സുധീരനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ജയിക്കുന്നത് ഒരു വിഷയമല്ല.

 

 

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശനിയാഴ്ച പോകും.കേരളം സന്ദര്‍ശിച്ച എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് സംസ്ഥാനത്തെ നിലവിലുള്ള സ്ഥിതിഗതികള്‍ സംബന്ധിച്ച് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.കോടതി നടപടികളും നിര്‍ണായക സാഹചര്യത്തിലേക്ക് കടന്നുകഴിഞ്ഞു.കലങ്ങിമറിഞ്ഞ അന്തരീക്ഷത്തില്‍ രമേശ് മുഖ്യമന്ത്രിയാകുന്നത് ഐ ഗ്രൂപ്പിന് താത്പര്യമില്ല. സോളാര്‍ കേസില്‍ കൂടുതല്‍ മന്ത്രിമാരുടെ പേരില്‍ ആരോപണങ്ങള്‍ വന്ന സ്ഥിതിക്ക് ആരോപണവിധേയരായ മന്ത്രിമാരെല്ലാം മാറിനില്‍ക്കട്ടെയെന്ന നിര്‍ദേശവും വന്നേക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.