കൊച്ചി:കൊച്ചി നാവിക ആസ്ഥാനത്ത് ലൈംഗിക പീഡന ആരോപണം ഉന്നയിച്ച ദില്ലി സ്വദേശിനിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് പ്രേരിപ്പിക്കുന്നുവെന്നും ആവശ്യം നിഷേധിച്ചപ്പോള്‍ ക്രൂരമായി പീഢിപ്പിച്ചെന്നും കാണിച്ചാണ് കഴിഞ്ഞ ഏപ്രിലില്‍ പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ പേരില്‍ വ്യാജ ക്രെഡിറ്റ് കാര്‍ഡ് എടുത്തതിനാണ് യുവതിയുടെ പേരിലുള്ള ജെ.എന്‍.യുവില്‍ നിന്നും ദില്ലി പൊലീസാണ് അറസ്റ്റ് ചെയ്തത്.വ്യക്തിഹത്യ നടത്തുന്നതിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തതെന്ന് പ്രമുഖ ക്രിമിനല്‍ അഭിഭാഷക കാമിനി ജയ്സ്വാള്‍ പറഞ്ഞു. ഇത്തരത്തില്‍ ഒരു ക്രെഡിറ്റ് കാര്‍ഡിനായി അവര്‍ അപേക്ഷിച്ചിരുന്നില്ല. പിന്നയെങ്ങനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്ന് കാമിനി ചോദിച്ചു.
Comments