ന്യൂഡല്‍ഹി: സരിത എസ് നായരുമായി സാമ്പത്തികവും ശാരീരികവുമായ ബന്ധമുണ്ട് എന്ന് ആരോപണമുന്നയിച്ച വെളളാപ്പളളി നടേശനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍. സോളാര്‍ ഇടപാടില്‍ വേണുഗോപാലിന് പ്രധാനപങ്കാണെന്നും അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍ തന്നോട് പറഞ്ഞതായി വെളളാപ്പളളി നടേശന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.ആരോപണം തെളിയിക്കാനായാല്‍ പൊതുജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും വേണുഗോപാല്‍ പറഞ്ഞു. സരിത തന്നെ രണ്ട് തവണ ഫോണില്‍ വിളിക്കുക മാത്രമാണ് ചെയ്‌തത്. അത് 45 സെക്കന്‍ഡ് നീണ്ടുനിന്ന സംഭാഷണമായിരുന്നു. കഴിഞ്ഞ കുറെ ദിവസമായി വെളളാപ്പളളിയുടെ വീട് കേന്ദ്രീകരിച്ച് തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുവെന്നും കെ സി വേണുഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പുകളിലും തനിക്കെതിരെ പ്രവര്‍ത്തിച്ചയാളാണ് വെളളാപ്പളളി നടേശന്‍.
Comments