കെ പി രാമനുണ്ണിയുടെ വയലാര്‍ അവാര്‍ഡ് നേടിയ ‘ജീവിതത്തിന്റെ പുസ്തകം’ എന്ന കൃതിയില്‍ നിറയെ പച്ചത്തെറിയാണെന്ന് സാഹിത്യകാരന്‍ എം എം ബഷീര്‍. കേസ് നടത്താന്‍ താന്‍ തയ്യാറാണെന്ന് എം എം ബഷീര്‍ പറഞ്ഞു. സാഹിത്യത്തിന്റെ പേരില്‍ നടത്തുന്ന അശ്ലീലമെഴുത്തിനെക്കുറിച്ചും അപഥസഞ്ചാരത്തെക്കുറിച്ചും കോടതിയെ ബോധ്യപ്പെടുത്തും. പുസ്തകം വായിക്കാന്‍ കോടതി തയാറാവണം. അശ്ലീലമെന്ന് മുദ്രകുത്തി ലോകത്ത് നിരോധിക്കപ്പെട്ട നിരവധി പുസ്തകങ്ങള്‍ താന്‍ വായിച്ചിട്ടുണ്ട്. അതിനക്കോള്‍ എത്രയോ കടുത്ത അശ്ലീലമാണ് രാമനുണ്ണിയുടെ പുസ്തകത്തിലുള്ളതെന്നും പുസ്തകത്തിലെ ഒരു അധ്യായമെങ്കിലും കോടതിയില്‍ വായിക്കാന്‍ എനിക്ക് അവസരം ലഭിച്ചാല്‍ കോടതിക്കുമത് ബോധ്യപ്പെടുമെന്നും എം.എം. ബഷീര്‍ പ്രതികരിച്ചു.
നേരത്തെ ‘സാഹിത്യവിമര്‍ശം’ ദൈ്വമാസികയുടെ ഏപ്രില്‍ ലക്കത്തില്‍ ഡോ. എം.എം. ബഷീര്‍ രാമുണ്ണിയുടെ നോവലിനെ വിമര്‍ശിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെയാണ് മാനനഷ്ടക്കേസുമായി രാമനുണ്ണി കോടതിയെ സമീപിച്ചിരിക്കുന്നത്.സാഹിത്യ വിമര്‍ശം വാരികയുടെ കവര്‍ പേജില്‍ വയലാര്‍ അവാര്‍ഡ് നേടിയ ‘ജീവിതത്തിന്റെ പുസ്തകം’ എന്ന തന്റെ കൃതിയെ ആഭാസകരമായി ചിത്രീകരിച്ചുവെന്ന് രാമനുണ്ണി പറയുന്നു. നോവലിലെ ഭാഗങ്ങള്‍ വളച്ചൊടിച്ച് അത് അശ്ലീലമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഡോ. എം.എം. ബഷീര്‍ ലേഖനത്തിലൂടെ ശ്രമിച്ചു.നോവലിസ്റ്റ് അസാന്മാര്‍ഗികനാണെന്നും വളഞ്ഞ മാര്‍ഗത്തിലൂടെ സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കുന്നവനാണെന്നും അടിസ്ഥാനരഹിതമായി ലേഖനത്തില്‍ ആരോപിച്ചെന്നും രാമനുണ്ണി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
Comments