തിരുവനന്തപുരം:സര്‍ക്കാരിന്റെയും ഉന്നതരുടെയും ഭീഷണി കൊണ്ടു സരിതയുടെ മൊഴി അട്ടിമറിക്കപ്പെട്ടുവെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍.മുഖ്യമന്ത്രി ഇന്ന് ശുഭവാര്‍ത്ത കേള്‍ക്കാമെന്ന് പറഞ്ഞത് മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ചല്ല എന്നും സരിതയുടെ മൊഴിയെ കുറിച്ചാണെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അട്ടിമറിയുടെ ഭാഗമായാണ് സരിതയുടെ അമ്മ ജയില്‍ സന്ദര്‍ശനം നടത്തിയത്. സരിതയുടെ മൊഴിയില്‍ ഉന്നതരുടെ പേരുണ്ട് എന്നും അത് വെളിച്ചത്തുവന്നാല്‍ കേരളം നടുങ്ങുമെന്നും അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍ പറഞ്ഞിരുന്നു. ഇതിനെ കോണ്‍ഗ്രസുകാരാരും എതിര്‍ത്തില്ല. മാധ്യമങ്ങള്‍ തെറ്റു ചെയ്‌തിട്ടില്ല.മൊഴിയില്‍ ദുരൂഹതയുണ്ട് എന്ന് കരുതണം. സരിതയുടെ 20-22 പേജുളള പരാതി നാല് പേജായി ചുരുങ്ങിയതും പിണറായി ചൂണ്ടിക്കാണിച്ചു.
Comments