ആറന്മുളയില് വള്ളസദ്യ ഉദ്ഘാടനം ചെയ്യാനെത്തിയ കെ.ശിവദാസന്‍ നായര്‍ എം.എല്‍.എയെ ആറന്മുള വിമാനത്താവളത്തിനെതിരെ സമരം നടത്തുന്ന പൈതൃക ഗ്രാമ കര്‍മസമിതി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. എം.എല്‍.എയുടെ വസ്ത്രം കീറി. ഇതേത്തുടര്‍ന്ന് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങി.ശിവദാസന്‍ നായരെ ആറന്മുള ക്ഷേത്രത്തില്‍ വെച്ച് കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ആറന്മുളയില് വ്യാഴാഴ്ച ഹര്‍ത്താലിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ആറന്മുള പോലീസ് സ്റ്റേഷന് മുന്നില്‍ ചെങ്ങന്നൂര്‍,പത്തനംതിട്ട റോഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പോലീസ് മതിയായ സംരക്ഷണം നല്‍കിയില്ലെന്ന് കെ. ശിവദാസന്‍ നായര്‍ പറഞ്ഞു. പോലീസ് സംരക്ഷണം ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments