ന്യൂഡല്‍ഹി:ഉപമുഖ്യമ്രന്തിയായി സുപ്രധാന വകുപ്പോടെ ചെന്നിത്തല മന്ത്രിസഭയില്‍ ചേരുന്നതിനോട് ഐ ഗ്രൂപ്പും അനുകൂല നിലപാടു സ്വീകരിച്ചേക്കും. ഡല്‍ഹിയില്‍ നടത്തിയ വിലപേശല്‍ ഏറെക്കുറെ വിജയിച്ചുവെന്ന ആശ്വാസവും ഗ്രൂപ്പ് നേതാക്കള്‍ക്ക് ലഭിക്കും. യുഡിഎഫിലെ പ്രതിസന്ധി മറികടക്കാന്‍ ഉപമൂഖ്യമന്ത്രി പദവി ചെന്നിത്തലയ്ക്ക് നല്‍കുന്നതിനെ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് എമ്മും എതിര്‍ത്തേക്കില്ല. ഇതിനു മുന്നോടിയായാണ് മുഖ്യമന്ത്രി ഈ രണ്ടു കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തിയത്. മുസ്ലീം ലീഗ് നേതാക്കളുമായി അനൗദേ്യാഗിക ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. നാളെ ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി ഹൈക്കമാന്‍ഡ് പ്രതിനിധികളെ തീരുമാനം അറിയിക്കും.
Comments