കൊച്ചി: ജോസ് തെറ്റയില്‍ എം എല്‍ എ യ്‌ക്കെതിരായ ബലാത്സംഗക്കേസ് നില്‍നല്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി . ജോസ് തെറ്റയില്‍ എം എല്‍ എ യ്‌ക്കെതിരായ എഫ്.ഐ.ക്കോടതി റദ്ദാക്കി. ജൂണ്‍ 23 നാണ് ജോസ് തെറ്റയിലിനെതിരെ പരാതിയുമായി യുവതി രംഗത്ത് വന്നത്. മകനെ വിവാഹം കഴിച്ചുതരാമെന്ന് പറഞ്ഞ് എം.എല്‍.എ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. മകന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതായും പരാതിയിലുണ്ടായിരുന്നു. മൂന്നുതവണയും യുവതിയുടെ കാറിലാണ് ജോസ് തെറ്റയില്‍ ഫ്ലാറ്റിലെത്തിയത്. ഇങ്ങനെ കൂട്ടിക്കൊണ്ടുവന്നശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ബലാത്സംഗമാണെന്ന വാദം അംഗീകരിക്കാനാവില്ല.തനിക്കെതിരെ മാനഭംഗശ്രമം നടന്നതായാണ് യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. മകനെ വിവാഹം ചെയ്തുതരാമെന്ന് പറഞ്ഞ് പീഡിപ്പിച്ചതെന്ന വാദവും വിശ്വാസയോഗ്യമല്ല. വീഡിയോദൃശ്യങ്ങളില്‍ പീഡനം നടന്നതായി കാണുന്നില്ല. .
Comments