തിരുവനന്തപുരം: പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും മന്ത്രിസഭാ പുനസംഘടനാ ചര്‍ച്ചകള്‍ക്കായുള്ള ഡല്‍ഹി യാത്ര റദ്ദാക്കി.ഇന്ന് കോഴിക്കോട്ടെ ലീഗ് ഹൗസിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് ഡല്‍ഹി യാത്ര റദ്ദാക്കിയ വിവരം അറിയിച്ചത്. ഡല്‍ഹിക്ക് ഇപ്പോള്‍ പോകേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി ഡല്‍ഹിയിലെത്തി ചര്‍ച്ചകള്‍ നടത്തിയ ശേഷം ആവശ്യമെങ്കില്‍ പോകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഇന്ന് വൈകിട്ട് ഡല്‍ഹിക്ക് പോകാനായിരുന്നു നേരത്തെയുള്ള തീരുമാനം.
Comments