യൂഡല്‍ഹി : 'ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്ക് താനില്ലെ'ന്ന് കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.അപമാനിതനായി മന്ത്രിസഭയിലേക്ക് എത്താന്‍ താനില്ലെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരില്‍കണ്ട് അറിയിക്കുകയും, സോണിയ അത് അംഗീകരിക്കുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പുവരെ കെ.പി.സി.സി.പ്രസിഡന്റായി തുടരാന്‍ അനുവദിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യം കോണ്‍ഗ്രസ് അധ്യക്ഷ അംഗീകരിച്ചു.
Comments