ഇടതുമുന്നണി നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം പിന്‍വലിക്കാന്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഢാലോചന നടത്തിയെന്ന് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ ആരോപിച്ചു.മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് സമരത്തിലുറച്ചുനില്‍ക്കുമെന്ന് ഇന്നലെ ഉച്ചയ്ക്ക് 12.20 വരെ പ്രഖ്യാപിച്ചശേഷം പന്ത്രണ്ടരയ്ക്ക് സി.പി.എം നാടകീയമായി സമരത്തില്‍നിന്ന് പിന്മാറിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്ന് രമ പറഞ്ഞു.സ്വന്തം അണികളെ വിഡ്ഢികളാക്കുകയാണ് സി.പി.എം അടക്കമുള്ള കക്ഷികള്‍ ചെയ്തത്. സി.പി.എം നേതാക്കള്‍ ജനങ്ങളോട് മാപ്പു പറയണം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇതിന് മറുപടി പറയണെന്നും രമ ആവശ്യപ്പെട്ടു.
Comments