ജപ്പാന് നീറ്റിലിറക്കിയിരുന്ന ഏറ്റവും വലിയ വിമാനവാഹിനി കപ്പലിനുശേഷം ചൈനക്ക് ഭീഷണി ഉയര്‍ത്തുന്നതാണ് ഇന്ത്യ തദ്ദേശമായി വികസിപ്പിച്ച ഐ.എന്‍.എസ് വിക്രാന്തെന്ന് ചൈന.കൂടുതല്‍ നിലവാരമുള്ള ആയുധശേഖരം വികസിപ്പിക്കുന്നതിനായി ഇന്ത്യക്ക് മറ്റു രാജ്യങ്ങളുടെ സഹായം ലഭിക്കുന്നുണ്ടെന്നും അത് ലാഭത്തിനുവേണ്ടി മാത്രമല്ല ചൈനയുടെ ശക്തിയോട് ബാലന്‍സ് ചെയ്യുന്നതിന് വേണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ജപ്പാന്‍്റെ കോപ്ടര്‍ വാഹിനി കപ്പലും ഇന്ത്യ നീറ്റിലിറക്കിയ ഐ.എന്‍.എസ് വിക്രാന്തും ചൈനക്ക് വെല്ലുവിളിയുയര്‍ത്തുന്നതാണെന്ന് ചൈനയിലെ ഗവേഷകര്‍ വിലയിരുത്തിയതായി ഗ്ളോബല്‍ ടൈംസ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
Comments