ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കണണെന്ന് കോണ്‍ഗ്രസ് എം.പി ആന്റോ ആന്റണി. തെരുവുഗുണ്ടയെ പോലെ തെറിവിളിക്കുകയും ആക്ഷേപം ഉന്നയിക്കുകയുമല്ല ജോര്‍ജ് ചെയ്യേണ്ടത്. ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ പി.സി ജോര്‍ജ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിന് ജോര്‍ജ്ജിനെ വെല്ലുവിളിക്കുന്നു.ജോര്‍ജ്ജിനെ വേണോ എന്ന് യു.ഡി.എഫ് നേതൃത്വം തീരുമാനിക്കണം. ഇക്കാര്യത്തില്‍ എല്‍.ഡി.എഫിലിരിക്കെ ജോര്‍ജ്ജിനെതിരെ മുന്നണി സ്വീകരിച്ച നിലപാട് യു.ഡി.എഫ് മാതൃകയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments