സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളായ സരിത എസ്.നായരും ബിജു രാധാകൃഷ്ണനും പൊലീസ് കസ്റ്റഡിയില്‍ വെച്ച് മൊബൈല്‍ഫോണില്‍ സംസാരിച്ചതായി ആരോപണം. തലശ്ശേരി കോടതിയില്‍ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മടങ്ങവെയാണ് ഇരുവരും സംസാരിച്ചത്. അതേസമയം, മജിസ്ട്രേറ്റ് പറഞ്ഞതനുസരിച്ചാണ് ഇരുവര്‍ക്കും ഫോണ്‍ ചെയ്യാനുള്ള അവസരം നല്‍കിയതെന്ന് തളിപ്പറമ്പ് ഡി.വൈ.എസ്.പി സുദര്ശന് പറഞ്ഞു.
Comments