ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെ ദേശീയ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു. മൂന്നാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കണമെന്ന് ജസ്റ്റിസ് ബി എസ് ചൗഹാന് അധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശം നല്കി.ബാലകൃഷ്ണന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കെ ബന്ധുക്കള്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കണമെന്നാണ് പൊതുതാത്പര്യ ഹര്‍ജിയിലെ ആവശ്യം.
Comments