രൂപയുടെ മൂല്യം മെച്ചപ്പെടുത്താന്‍ വിവിധ നടപടികള്‍ സ്വീകിച്ച് വരികയാണ് ഇതിനായി ക്ഷമയോടെ കാത്തിരിക്കണമെന്നും ധനമന്ത്രി ചിദംബരം രാജ്യസഭയില്‍ വ്യക്തമാക്കി.രൂപയുടെ മൂല്യത്തകര്‍ച്ചക്ക് കാരണം ആഭ്യന്തര സമ്പദ് വ്യവസ്ഥയിലെ പ്രശ്‌നങ്ങളാണെന്ന് പി.ചിദംബരം പറഞ്ഞു. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നത് നിലവിലെ ധനക്കമ്മി വര്‍ധിപ്പിക്കില്ലെന്നും ചിദംബരം പറഞ്ഞു.രാജ്യസഭയുടെ ചോദ്യോത്തരവേളയില്‍ നല്‍കിയ മറുപടിയിലാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്. മെയ് 22 മുതല്‍ രൂപയുടെ മൂല്യത്തകര്‍ച്ച ആരംഭിച്ചതാണ്. ആഭ്യന്തര വിപണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതോടെ രൂപയുടെ മൂല്യവും മെച്ചപ്പെടും. രൂപയുടെ വിനിമയ നിരക്ക് റെക്കോര്‍ഡ് തകര്‍ച്ചയിലെത്തിയ സാഹചര്യത്തിലാണ് രൂപയുടെ മൂല്യമിടിയുന്നതിന് കാരണം ആഭ്യന്തര സമ്പദ് വ്യവസ്ഥയിലെ പ്രശ്‌നങ്ങളാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരം പറഞ്ഞത്. എന്നാല്‍ ഇതില്‍ ഭയപ്പെടേണ്ടതില്ലെന്നും രൂപയുടെ മൂല്യം മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ചിദംബരം വ്യക്തമാക്കി.
Comments