You are Here : Home / News Plus

ഡാന്‍സ് ബാറില്‍ വ്യഭിചാരം : എംഎല്‍എമാരെ പുറത്താക്കി

Text Size  

Story Dated: Thursday, August 29, 2013 11:43 hrs UTC

ലക്‌നൗ: ഡാന്‍സ് ബാറില്‍ വ്യഭിചാരം നടത്തിയെന്ന് ആരോപിച്ച് സമാജ്‌വാദി പാര്‍ട്ടി മൂന്ന് എംഎല്‍എമാരെ പുറത്താക്കി.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് മറ്റു രണ്ടു പേര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. രാധീശ്യം ജയ്‌സ്വാള്‍, രാംലാല്‍ അകേല എന്നിവരെയാണ് സസ്‌പെന്റു ചെയ്തതെന്ന് പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി അറിയിച്ചു. സമാജ്‌വാദി പാര്‍ട്ടി നേതാവും എം എല്‍ എയുമായ മഹേന്ദ്ര സിംഗിനെ ഡാന്‍സ് ബാറില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.മുലായം സിംഗ്‌ യാദവുമായി അടുത്ത ബന്ധമുളള മുതിര്‍ന്ന നേതാവ്‌ ഭഗവതി സിംഗിന്റെ മരുമകനാണ്‌ മഹേന്ദ്ര സിംഗ്‌. മഹേന്ദ്ര സിംഗിനൊപ്പം ആറു പെണ്‍കുട്ടികളെയും രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പഞ്ചാബ്‌, ദില്ലി, മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്‌, ഛത്തീസ്‌ഗഡ്‌ എന്നിവിടങ്ങളില്‍ നിന്നുളള പെണ്‍കുട്ടികളെയാണ് ബാറില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.