ബോളിവുഡിലെ ഗ്ലാമര്‍ താരം വീണാ മാലിക്കിന്റെ ഹൃദയം കവര്‍ന്നത് നോര്‍വെയിലെ ബിസിനസുകാരനായ ഷൈഖ് ഉമര്‍ ഫറൂഖ് സഹൂറാണ് .വീണ മാലിക്ക് ജയ്പൂരിലെ അജ്മീര്‍ ഷെരീഫ് സന്ദര്‍ശിച്ച ദിനം തന്നെ ഫറൂഖ് സഹൂറും ഇവിടെ സന്ദര്‍ശിച്ചിരുന്നു. തന്റെ പ്രണയം വെളിപ്പെടുത്താനും ഫറൂഖ് സഹൂര്‍ തയ്യാറായി. വീണാ മാലിക്ക് ഇല്ലാത്ത തന്റെ ജീവിതം സണ്‍ ഗ്ലാസിലൂടെ കാണുന്ന പൂന്തോട്ടം പോലെയാണെന്നായിരുന്നു ഫറൂഖ് ഷൈക്കിന്റെ പ്രതികരണം. ഫറൂഖ് സഹൂറിന് നോര്‍വെയില്‍ സ്വര്‍ണ, ഖനന, വസ്തു മേഖലയിലാണ് ബിസിനസുള്ളത്. ബോളിവുഡിലെ പാപ്പരാസി ഫോട്ടോ ഗ്രാഫര്‍മാരുടെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ ഇവര്‍ പലപ്പോഴും ശ്രദ്ധിച്ചിരുന്നു. എങ്കിലും ഇരുവരും ചേര്‍ന്നുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
Comments