സരിതയുടെ മൊഴി കേട്ടിട്ടില്ലെന്ന് അഭിഭാഷകന് ഫെനി ബാലകൃഷ്ണന് പറഞ്ഞു. താന്‍ കുറെ ദൂരെയായിരുന്നുവെന്നും അതിനാല്‍ സരിത പറഞ്ഞതു മുഴുവന്‍ വ്യക്തമായി കേള്‍ക്കാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സരിത കോടതിമുറിയില്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടില്ലെന്ന് ഫെനി ഹൈക്കോടതി വിജിലന്‍സിന് മൊഴി നല്കി. 21 പേജ് രേഖാമൂലമുള്ള മൊഴിയെ കുറിച്ച് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ ഒന്നും ചോദിച്ചില്ലെന്നും ഫെനി പറഞ്ഞു. സരിത കോടതിയില്‍ മജിസ്ട്രേറ്റിന്റെ അടുത്ത് ശബ്ദം കുറച്ചാണ് സംസാരിച്ചത്.
Comments