You are Here : Home / News Plus

ഐസ്‌ക്രീം കേസില്‍ ഇടപെടാന്‍ കഴിയില്ല ഹൈക്കോടതി

Text Size  

Story Dated: Friday, August 30, 2013 10:28 hrs UTC

കൊച്ചി: ഐസ്‌ക്രീം കേസില്‍ കോഴിക്കോട്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ ഇടപെടാന്‍ കഴിയില്ന്ന്‌ ഹൈക്കോടതി.ഐസ്‌ക്രീം കേസില്‍ സിബിഐ അന്വേഷണം വേണമെന്ന്‌ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി.ഐസ്‌ക്രീം കേസ്‌ അട്ടിമറിക്കാന്‍ ഇടപെട്ടുവെന്നകെ എ റൗഫിന്റെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിലാണ്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ വി എസ്‌ ഹര്‍ജി നല്‍കിയത്‌.അതേസമയം, റൗഫിന്റെ വെളിപ്പെടുത്തല്‍ ശരിയാണെങ്കില്‍ ആശങ്കാജനകമാണെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതിനാല്‍ സിബിഐ അന്വേഷണത്തിന്‌ പ്രസക്‌തിയില്ല. എന്നാല്‍, അന്തിമ റിപ്പോര്‍ട്ട്‌ അംഗീകരിക്കലല്ല ഇപ്പോഴത്തെ ഉത്തവരവെന്നും കോടതി വ്യക്‌തമാക്കി.ഹര്‍ജിക്കാരന്‌ മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിക്കാമെന്ന്‌ കോടതി വ്യക്‌തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.